രാജ്യാന്തരം

തടവുകാരിൽ ഒരാൾക്ക് കൊറോണ; ഒൻപത് വനിതാ കുറ്റവാളികൾ ജയിൽ ചാടി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: തടവുകാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഒൻപത് വനിതാ തടവുകാർ ജയിൽ ചാടി. അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലാണ് സംഭവം. സൗത്ത് ഡക്കോട്ടയിലുള്ള ജയിലില്‍ നിന്നാണ് വനിതാ തടവുകാര്‍ രക്ഷപ്പെട്ടത്. 

ഒൻപത് സ്ത്രീകളാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഇവരില്‍ മൂന്ന് പേരെ പിടികൂടിയെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് അറിയിച്ചു. അതേസമയം, ആറ് പേരെ ഇതുവരെ കണ്ടെത്താനായില്ലെന്നും അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് തടവുകാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മറ്റു തടവുകാരില്‍ ഭയവും ആശങ്കയും വര്‍ധിച്ചിരുന്നു. അതിനിടെയാണ് ഒൻപത് സ്ത്രീകള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. 

ജയിലില്‍ നിന്ന് കടന്നു കളഞ്ഞവരുടെ പേരും മറ്റു വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ജയില്‍ ചാടിയതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും അഞ്ച് വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ