രാജ്യാന്തരം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:  ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹം ഡൗണിങ് സ്ട്രീറ്റില്‍ സ്വയം ഐസോലേഷനില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. സര്‍ക്കാരിന്റെ നേതൃത്വം തുടര്‍ന്നും വഹിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയമായത്.

നിലവില്‍ ബ്രിട്ടണില്‍ 11000 പേര്‍്ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ചാള്‍സ് രാജകുമാരനിലും രോഗബാധ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി