രാജ്യാന്തരം

കോവിഡ് മരണം 33,000 കടന്നു ; ഇന്നലെ മരിച്ചത് 3000 ലേറെ പേർ ; രോ​ഗബാധിതർ ഏഴു ലക്ഷം

സമകാലിക മലയാളം ഡെസ്ക്

വാഷിം​ഗ്ടൺ : ലോകത്തെ വിറപ്പിച്ച് കോവിഡ് രോ​ഗബാധ പടരുകയാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കടന്നു. ലോകത്ത് മരണസംഖ്യ 33,956 ആയി. ഇന്നലെ മാത്രം 3000 ഓളം പേർ മരിച്ചു. കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴുലക്ഷം കടന്നു. 

അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണാതീതമാണ്. അമേരിക്കയിൽ മരണം 2000 കടന്നു. ഇതുവരെ 2471 പേരാണ് മരിച്ചത്. രോ​ഗം ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 251 പേരാണ് ഇന്നലെ യുഎസിൽ മരിച്ചത്. ന്യൂയോർക്കിൽ മാത്രം അരലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട്. 

ഇറ്റലിയിൽ കോവിഡ് മരണം പതിനായിരം കടന്നു.  10,779 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 756 ആളുകളാണ്. സ്പെയിനിൽ 6803 പേരും മരിച്ചു. 821 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയിൽ രോ​ഗവ്യാപനം ഈ നിലയിൽ തുടർന്നാൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍