രാജ്യാന്തരം

ഷാർജയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം, ആളപായമില്ല; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: അൽ നഹ്ദയിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി ഒൻപതരയോടെയാണ് 50 നിലകളോളമുള്ള അബ്കോ ടവറിൽ തീ പിടിത്തമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

മിനാ ഫയര്‍ സ്റ്റേഷനില്‍ നിന്നും അല്‍ നഹ്ദയില്‍ നിന്നുമുള്ള അഗ്നി ശമനസേന സ്ഥലത്തെത്തി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നിരുന്നു. തൊട്ടടുത്ത കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു.  തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. 

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പാർക്കിങ് കൂടാതെ 48 നിലകളുള്ള അബ്കോ ടവറിൽ 36 നിലകളിലായിരുന്നു ആൾതാമസം ഉണ്ടായിരുന്നത്. ഓരോ നിലയിലും 12 അപ്പാർട്ട്മെന്റുകക്ഷ വീതം ആണുള്ളത്. 

തീപിടുത്തം ഉണ്ടായതിന്റെ കാരണം പരിശോധിക്കുകയാണെന്നും 10-ാം നിലയിൽ നിന്നാണ് തീ പടർന്നതെന്നും ഷാർജ സിവിൽ ഡിഫൻസ് ടീം ഉദ്യോഗസ്ഥർ പറഞ്ഞു. 12 മണിയോടെ തീ നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞെന്നും കെട്ടിടത്തിൽ നിന്നും 25ഓളം കുടുംബങ്ങളെ മാറ്റിയെന്നും അവർ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ