രാജ്യാന്തരം

റഷ്യയില്‍ ആശുപത്രിക്കെട്ടിടത്തിന് തീ പിടിച്ചു ; അഞ്ചു കോവിഡ് രോഗികള്‍ വെന്തുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ : റഷ്യയില്‍ ആശുപത്രിക്കെട്ടിടത്തിന് തീ പിടിച്ച് അഞ്ചു കോവിഡ് രോഗികള്‍ വെന്തുമരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ആശുപത്രിയിലെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തതയില്ല. വെന്റിലേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ നിന്നും 150 ഓളം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 5483 കോവിഡ് രോഗികളാണ് ചികില്‍സയിലുള്ളത്. റഷ്യയില്‍ 2,21,344 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു