രാജ്യാന്തരം

24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്ക് കോവിഡ് ; ലോകത്ത് രോ​ഗബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

വാ​ഷിം​ങ്ട​ണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നേറുകയാണ്. ലോകവ്യാപകമായി ഇതുവരെ 50, 85,066 പേർക്കാണ് രോ​ഗബാധയുള്ളത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യ 3,29,721ആയി. രോ​ഗം ബാധിച്ച് ചികിൽസയിലുള്ളവരിൽ 45,802 പേരുടെ നില അതീവ​ഗുരുതരമാണ്. ആ​ഗോളവ്യാപകമായി 20,21,843 പേർക്കാണ് രോ​ഗമുക്തി നേടാനായത്.

അമേരിക്കയിൽ സ്ഥിതി അതീവ​ഗുരുതരമായി തുടരുകയാണ്. യുഎസിൽ മരണം 94,994 ആയി. രോ​ഗബാധിതരുടെ എണ്ണം 16 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,91,991ആയി. റഷ്യയിൽ 3,08,705 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. മരണം 2,972. ബ്രസീലിൽ രോ​ഗബാധിതരുടെ എണ്ണം 2,93,357 ആയി. മരണസംഖ്യ 18,894 ആയി ഉയർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം