രാജ്യാന്തരം

91 യാത്രക്കാരുമായി പാക് വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാക്കിസ്ഥാന്‍ ഉന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം. 

വിമാനത്തില്‍ 91യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായത്. ലാന്‍ഡിങിന് അല്‍പസമയം മുന്‍പാണ് നിയന്ത്രണം വിട്ട വിമാനം വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീണത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  ലാന്‍ഡിങിന് ഒരു മിനിറ്റിന് മുന്‍പാണ് വിമാനത്താവളവുമായുള്ള ബന്ധം നഷ്ടമായതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

വിമാനം തകര്‍ന്നുവീണത്  കറാച്ചി വിമാനത്താവളത്തിനടുത്തുള്ള റെസിഡന്‍ഷ്യല്‍ കോളനിക്ക് സമീപമായതുകൊണ്ട് വന്‍ ദുരന്തത്തിന് ഇടയായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ