രാജ്യാന്തരം

കൊറോണ സ്വയം പരിശോധിക്കാം, ഫലം അരമണിക്കൂറിനകം; പുതിയ ടെസ്റ്റിങ് കിറ്റിന് അനുമതി 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോവിഡ് 19 സ്ഥിരീകരിക്കാന്‍ പുതിയ പരിശോധനാ സംവിധാനത്തിന് അനുമതി നല്‍കി അമേരിക്ക. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത. 

14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക. മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാകിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍ കോവിഡ് സാധ്യത കല്‍പിക്കുന്ന ആളുകള്‍ക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാകാന്‍ സാധിക്കും. 

14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പരിശോധക്കണമെങ്കില്‍ സ്രവ സാംപിളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കണം. ലൂസിറ ഹെല്‍ത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ നിര്‍മാതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ