രാജ്യാന്തരം

'കോഴിക്കള്ളനെ' തന്ത്രപൂര്‍വ്വം കുടുക്കി, കെണിയില്‍ വീണത് ഭീമാകാരനായ പെരുമ്പാമ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോഴിവളര്‍ത്തു കേന്ദ്രത്തില്‍ സ്ഥിരം ശല്യക്കാരനായ പെരുമ്പാമ്പിനെ തന്ത്രപൂര്‍വ്വം കെണിവെച്ച് പിടികൂടുന്ന വീഡിയോ വൈറല്‍. കോഴിയെ മുന്നില്‍ നിര്‍ത്തിയാണ് പാമ്പിനെ ആകര്‍ഷിക്കുന്നത്. കോഴിയെ പിടികൂടുന്നതിന് ഡ്രമ്മില്‍ തലയിടുന്ന പാമ്പിനെ അതിവിദഗ്ധമായി പിടികൂടുന്നതാണ് വീഡിയോയിലുള്ളത്.

രണ്ടുവര്‍ഷം മുന്‍പ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. അതിനിടെ വീഡിയോയില്‍ കൃത്രിമം വരുത്തി പിടിയിലായത് അനാക്കോണ്ടയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. 50 അടി നീളമുള്ള അനാക്കോണ്ടയെ പിടികൂടിയ വിധം എന്ന തരത്തില്‍ അടുത്തകാലത്ത് വ്യാപകമായാണ് കൃത്രിമ വീഡിയോ പ്രചരിച്ചത്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പെരുമ്പാമ്പാണ്. ഭീമാകാരമായ വലിപ്പമുള്ളതാണ് പാമ്പ് എന്ന കാര്യം വസ്തുതതയാണ്. ലക്ഷങ്ങളാണ് ഈ വീഡിയോ കണ്ടത്.

ചെളി നിറഞ്ഞ വെള്ളക്കെട്ടിലാണ് കുരുക്ക് ഒരുക്കിയത്. കോഴിയെ മുന്നില്‍ നിര്‍ത്തി തന്ത്രപൂര്‍വ്വം പാമ്പിനെ പിടികൂടാനായിരുന്നു പദ്ധതി. പദ്ധതി അനുസരിച്ച് തന്നെ പാമ്പ് കുരുക്കിന്റെ വായില്‍ വന്നുവീഴുന്നതാണ് ദൃശ്യങ്ങളുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ