രാജ്യാന്തരം

ഉല്ലാസയാത്ര തീർന്നത് അപകടത്തിൽ; 25 കോടിയുടെ കാർ ഇടിച്ചു പൊളിച്ച് 17കാരൻ യൂട്യൂബർ 

സമകാലിക മലയാളം ഡെസ്ക്

ലിമിറ്റഡ് എഡിഷൻ പ്രീമയർ ലക്ഷ്വറി സൂപ്പർ കാറായ പഗാനി ഹ്വൈറ റോഡ്സ്റ്റർ ഓടിച്ച് 17കാരനായ യൂട്യൂബർ അപകടത്തിൽപ്പെട്ടു. ടെക്സാസിലെ പ്രശസ്തനായ യൂട്യൂബർ ഗേജ് ഗിലിയൻ ആണ് അപകടത്തിൽപെട്ടത്. ‌ഗിലിയൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സൂപ്പർകാർ പൂർണമായും തകർന്നു തരിപ്പണമായി.

ഗിലിയൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 25 കോടിയോളമാണ് കാറിന്റെ വില. വർഷത്തിൽ 30 കാറുകൾ മാത്രമാണ് പ​ഗാനി നിർമ്മിക്കുന്നത്. പിതാവിന്റെ കാറിൽ സുഹൃത്തുമൊത്ത് സവാരി നടത്തുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ചത്. 

അസംബന്ധങ്ങൾ സംഭവിക്കാറുണ്ട് (ഷിറ്റ് ഹാപ്പൻസ്) എന്നാണ് അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രങ്ങൾക്കൊപ്പം ട്വിറ്ററിൽ ഗിലിയൻ കുറിച്ചത്. അപകടത്തിന് ശേഷം കാറിന്റെ അവസ്ഥ വിവരിച്ച് യൂട്യൂബിലും വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാറിന്റെ കരുത്ത് കൊണ്ടാണ് വലിയ അപകടങ്ങൾ ഉണ്ടാകാതിരുന്നത് ഇദ്ദേഹം പറയുന്നു. അപകടം സംഭവിച്ചതോർത്ത് അച്ഛൻ ദുഖിതനാണെന്നും മകന്റെ ജീവൻ തിരിച്ചുകിട്ടിയതിന്റെ സമാധാനത്തിലാണ് അദ്ദേഹമെന്നും ഗിലിയൻ പറഞ്ഞു. അച്ഛനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് ഗിലിയനും പറഞ്ഞു.

കൈക്ക് ചെറിയ പരിക്കോടെ ഗിലിയൻ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. സുഹൃത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. എന്തായാലും യൂട്യൂബിൽ നിന്നും അൽപ‌കാലത്തേക്ക് വിട്ടു നിൽക്കുകയാണെന്ന് ​ഗിലിയൻ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു