രാജ്യാന്തരം

വീട് പൊളിച്ചപ്പോൾ ദമ്പതികൾ അമ്പരന്നു; ചുവരിനുള്ളിൽ നിന്ന് കിട്ടിയത് 100 വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: വീട് പുതുക്കിപ്പണിയാൻ ശ്രമിച്ച ദമ്പതികൾ മരം കൊണ്ടുള്ള പുറംഭിത്തി പൊളിച്ചപ്പോൾ ശിക്കും അമ്പരന്നു! 100 വർഷം പഴക്കമുള്ള വീടിന്റെ ചവര് പൊളിച്ചപ്പോൾ കണ്ടെത്തിയത് നൂറ് വർഷത്തോളം പഴക്കമുള്ള മദ്യക്കുപ്പികൾ. കൃത്യമായി പറഞ്ഞാൽ 66 കുപ്പി വിസ്‌കി.

ഒരു വർഷം മുൻപാണ് ആമിസിലെ ഈ പഴയ വീട് നിക്ക് ഡ്രമ്മൺഡും പാട്രിക് ബക്കറും വാങ്ങുന്നത്. പണ്ട് ഈ വീടിന്റെ ഉടമ കുപ്രസിദ്ധനായ ഒരു മദ്യക്കടത്തുകാരനായിരുന്നു എന്ന് അവർ കേട്ടിരുന്നു. എന്നാൽ ഇത്രയും വലിയൊരു അത്ഭുതം ആ വീടിന്റെ ചുമരുകൾക്കുള്ളിൽ പഴയ ഉടമ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് അവർക്കറിയില്ലായിരുന്നു.

ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഡ്രമ്മൺഡ് തന്റെ വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ ലഭിച്ച വിവരം ലോകത്തെ അറിയിച്ചത്. വീട് പുത്തുക്കിപ്പണിയുന്നതിനിടയിൽ ഞങ്ങൾക്ക് ലഭിച്ച വിചിത്രമായ സംഗതി എന്ന അടിക്കുറിപ്പോടെ മദ്യക്കുപ്പികളുടെ ചിത്രം അദ്ദേഹം പങ്കുവെച്ചു. പിന്നീട് ചുവർ പൊളിച്ച് മദ്യക്കുപ്പികൾ പുറത്തെടുക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

1915ൽ ആണ് ഈ വീട് നിർമിച്ചതെന്നാണ് ഡ്രമ്മൺഡ് പറയുന്നത്. അക്കാലത്ത് ഇവിടെ മദ്യ നിരോധനമുണ്ടായിരുന്നു. ആ സമയത്ത് വീട്ടുടമസ്ഥൻ ഒളിപ്പിച്ചുവെച്ചതാണ് മദ്യക്കുപ്പികൾ എന്നാണ് കരുതുന്നത്. വീട്ടുടമസ്ഥനെക്കുറിച്ച് കേട്ടിരുന്ന കഥകൾ സത്യമാണെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വാസമായി. അയാൾ ശരിക്കുമൊരു ഗംഭീര മദ്യക്കടത്തുകാരൻ തന്നെയായിരുന്നു. ഈ വീട് നിർമിച്ചിരിക്കുന്നതു തന്നെ മദ്യം കൊണ്ടാണ്, ഡ്രമ്മൺഡ് തന്റെ പോസ്റ്റിൽ പറയുന്നു.

നൂറു വർഷം പഴക്കമുള്ള 66 കുപ്പികളാണ് ആകെ ലഭിച്ചത്. ഇതിൽ 13 കുപ്പികൾ ഫുൾ ബോട്ടിലുകളാണ്. ഇവയിൽ നാലെണ്ണത്തിലെ മദ്യം പഴക്കംമൂലം കേടായി, ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലാണുള്ളത്. എന്നാൽ ബാക്കി ഒമ്പത് കുപ്പികളിലേത് ഉപയോഗ യോഗ്യമാണ്. ബാക്കിയുള്ളത് ഹാഫ് ബോട്ടിലുകളാണ്. ഇവയിൽ മിക്കതിലെയും മദ്യം ബാഷ്പീകരണം സംഭവിച്ച് നഷ്ടപ്പെട്ടുപോയി, ഡ്രമ്മൺഡ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു