രാജ്യാന്തരം

മതനിന്ദ; പാരിസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു 

സമകാലിക മലയാളം ഡെസ്ക്

പാരിസ്: മതനിന്ദ ആരോപിച്ച് പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. ഒരുമാസം മുന്‍പ് നടന്ന ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോവാന്‍ അഭ്യര്‍ഥിച്ചതിന് ശേഷമാണ് പാറ്റി മറ്റ് വിദ്യാര്‍ഥികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. 

ഇതിനെതിരെ പ്രതിഷേധിച്ചവരുമായി സ്‌കൂളില്‍ യോഗം വിളിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രവാചകന്റെ ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് ക്ഷണിച്ചതിന് പിന്നാലെ അധ്യാപകന് നേര്‍ക്ക് വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. അധ്യാപകന് എതിരെ വിദ്യാര്‍ഥികളില്‍ ഒരാളുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര