രാജ്യാന്തരം

പൂച്ച കടിച്ചെടുത്ത് വീട്ടിനകത്തേയ്ക്ക് കൊണ്ടുവന്നു, വീട്ടുകാര്‍ ഞെട്ടി; ഇരട്ടത്തലയുളള പാമ്പ് ( ചിത്രങ്ങള്‍)

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇരട്ടത്തലയുളള പാമ്പിനെ കണ്ടെത്തി. 'സതേണ്‍ ബ്ലാക്ക് റെയ്‌സര്‍' എന്ന ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് ഫ്‌ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

ഫ്‌ളോറിഡ നിവാസിയായ കേ റോജേഴ്‌സിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടത്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ച പാമ്പിനെ പിടിച്ച് വീട്ടില്‍ കൊണ്ടുവരികയായിരുന്നു. മകള്‍ പറഞ്ഞാണ് കാര്യം അറിഞ്ഞതെന്ന് കേ റോജേഴ്‌സ് പറയുന്നു. ഇരട്ടത്തലയുളള പാമ്പിനെ വീട്ടിനകത്തേയ്ക്ക് പൂച്ച കടിച്ചു കൊണ്ടുവന്നിരിക്കുന്നു എന്ന് മകള്‍ മെസേജ് ചെയ്തു. ആദ്യം കളിപ്പിക്കാന്‍ മകള്‍ നുണ പറഞ്ഞതാണ് എന്നാണ് വിചാരിച്ചത്. ചിത്രം കണ്ടപ്പോള്‍ ഞെട്ടിയതായി കേ റോജേഴ്‌സ് പറയുന്നു.

വളര്‍ത്തു പൂച്ചയായ ഒലിവാണ് പാമ്പിനെ കടിച്ചെടുത്ത് വീട്ടിനകത്തേയ്ക്ക് കൊണ്ടുവന്നത്.വീട്ടില്‍ ചവിട്ടിയിലാണ് പാമ്പിനെ കൊണ്ടുവന്നിട്ടത്. പാമ്പിനെ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഇത് അപൂര്‍വ്വയിനം പാമ്പാണ് എന്ന് മകള്‍ക്ക് മനസിലായത്. ഇരട്ടത്തലയുളള പാമ്പിനെ കണ്ട് ഞെട്ടിയതായി കേ റോജേഴ്‌സ് പറയുന്നു. 

ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംഭവിച്ച മാറ്റങ്ങളാകാം അപൂര്‍വ്വയിനം പാമ്പിന് കാരണമെന്ന് ഫ്‌ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പറയുന്നു. സാധാരണനിലയില്‍ ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞ് അധികകാലം ജീവിക്കുന്നത് അപൂര്‍വ്വമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം