രാജ്യാന്തരം

സുഹൃത്തിനൊപ്പം ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ, അറസ്റ്റ് ഭയന്ന് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; യുഎഇയിൽ പ്രവാസി യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഷാർജ: ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ പ്രവാസി യുവതി മരിച്ചു. പൊലീസ് അറസ്റ്റ് ചെയ്യാനെത്തുന്നത് ഭയന്നാണ് യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയത്. 

യുഎഇ ഷാർജയിലെ അൽ മുറൈജ ഏരിയയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഫിലിപ്പീൻസ് സ്വദേശിയായ യുവതിയാണ് മരിച്ചത്. ഇവർക്കൊപ്പം സുഹൃത്തായ അറബ് വംശജനും ഉണ്ടായിരുന്നു.

രാത്രി പന്ത്രണ്ട് മണിയോടെയാണ് 30കാരിയായ ഫിലിപ്പീൻസ് യുവതിയെ സുഹൃത്തെന്ന് കരുതുന്ന അറബ് വംശജനോടൊപ്പം ഷാർജയിലെ ഒരു ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിൽ കണ്ടത്. അറബ് യുവാവിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റ് അല്ലായിരുന്നു അത്. അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഇവരെ സ്ഥലത്ത് കണ്ടതോടെ കെട്ടിടത്തിൻറെ ഉടമസ്ഥനെ വിളിച്ച് അറിയിച്ചു. യുവതിയും അറബ് യുവാവും ഹുക്ക വലിക്കുന്നതായി കണ്ടതോടെ അപ്പാർട്ട്‌മെന്റിന്റെ ഉടമസ്ഥൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയതോടെ അറസ്റ്റ് ഭയന്ന യുവതി അപ്പാർട്ട്‌മെന്റിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി. ഗുരുതര പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.ചോദ്യം ചെയ്യാനായി അറബ് വംശജനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല