രാജ്യാന്തരം

വീട്ടിലെ നീന്തല്‍ കുളത്തില്‍ തലയടിച്ച് വീണു; എഴുത്തുകാരി ഷന്ന ഹോഗന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷന്ന ഹോഗന്‍ (38) അന്തരിച്ചു. വീട്ടിലെ നീന്തല്‍ക്കുളത്തില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അവര്‍ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. 

ഒഗസ്റ്റ് 27നാണ് ഷന്ന അപകടത്തില്‍പ്പെട്ടത്. വീട്ടിലെ സ്വിമ്മിങ് പൂളില്‍ 14 മാസം പ്രായമുള്ള മകനുമൊത്ത് നീന്തുന്നതിനിടെ അവര്‍ക്ക് അപകടം സംഭവിച്ചത്. കാല്‍വഴുതി തയടിച്ച് അവര്‍ സ്വിമ്മിങ് പൂളിലേക്ക് വീണ് അബോധാവസ്ഥയിലായി. 

പിന്നീട് ഭര്‍ത്താവാണ് അവരെ സ്വിമ്മിങ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഷന്നയ്ക്ക് അപകടം സംഭവിച്ചെങ്കിലും ഒപ്പമുണ്ടായിരുന്നു കുഞ്ഞ് സുരക്ഷിതനായിരുന്നു. 

ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി പിന്നീട് അവരെ ആശുപത്രിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിലായിരുന്ന അവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. അതിനിടെ സെപ്റ്റംബര്‍ ഒന്നിനാണ് മരണം സംഭവിച്ചത്. 

യഥാര്‍ഥത്തില്‍ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളുടെ കാര്യങ്ങള്‍ അതേപോലെ വായനക്കാരിലെത്തിക്കുന്ന അവരുടെ കൃതില്‍ ബെസ്റ്റ് സെല്ലറുകളാണ്. ഡാന്‍സിങ് വിത്ത് ഡെത്ത്, ദി സ്‌ട്രെയ്ഞ്ചര്‍ ഷി ലൗവഡ് ആന്‍ഡ് സീക്രട്ട്‌സ് ഓഫ് എ മറൈന്‍സ് വൈഫ് തുടങ്ങിയവയാണ് ശ്രദ്ധേയ പുസ്തകങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ