രാജ്യാന്തരം

24 ഇഞ്ച് പാത്രത്തില്‍ സ്വാദിഷ്ടമായ 50 വിഭവങ്ങള്‍, ഏഴു കിലോയുടെ ഭീമന്‍ താലി ഒറ്റയടിക്ക് കഴിക്കാന്‍ സാധിക്കുമോ?; ചലഞ്ചുമായി ഇന്ത്യന്‍ റെസ്റ്റോറന്റ് 

സമകാലിക മലയാളം ഡെസ്ക്

ന്തിനും ഏതിനും ചലഞ്ച് സംഘടിപ്പിക്കുന്നത് ഇന്ന് ഒരു സാധാരണ കാര്യമാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ അടക്കം വിവിധ ആവശ്യങ്ങള്‍ക്ക് വ്യത്യസ്തമായ ചലഞ്ചുകള്‍ ധാരാളം നടന്നുവരുന്നുണ്ട്.  ബ്രിട്ടനില്‍ നിന്നുള്ള താലി ചലഞ്ചാണ് ഇപ്പോള്‍  വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇവിടെയുള്ള ഇന്ത്യന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍ ഏറെ സ്വാദിഷ്ടമായ ഏഴു കിലോയുടെ ഭീമന്‍ താലിയാണ് ഭക്ഷണപ്രിയര്‍ക്കായി കാത്തിരിക്കുന്നത്.

24 ഇഞ്ച് പ്ലേറ്റില്‍ 50 വിഭവങ്ങള്‍ നിരത്തിയിരിക്കുന്ന ഭീമന്‍ താലി ഒരു മണിക്കൂറിനുള്ളില്‍ തിന്നു കാണിക്കണമെന്നതാണ് ചലഞ്ച്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ലില്ലീസ് വെജിറ്റേറിയന്‍ റെസ്റ്റോറന്റാണ് ചലഞ്ച് സംഘടിപ്പിച്ചത്. എട്ടു വ്യത്യസ്ത തരത്തിലുള്ള റൊട്ടി, മൂന്ന് ഇനം ചോറ്, 16 കറികള്‍, ആറ് ഡെസേര്‍ട്ടുകള്‍ അടക്കം വിഭവ സമൃദ്ധമായ താലിയാണ് ഭക്ഷണപ്രിയര്‍ക്കായി കാത്തിരിക്കുന്നത്. 3611 രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്.

ഓഗസ്റ്റ് നാലിന് മൂന്ന് പേര്‍ ചലഞ്ച് ഏറ്റെടുത്തെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. മൂന്ന് കിലോ കഴിച്ചപ്പോള്‍ തന്നെ സ്ഥിരമായി റെസ്‌റ്റോറന്റില്‍ വരുന്ന ജോഷ് സാന്‍ഡേഴ്‌സ് തോല്‍വി സമ്മതിച്ചു. വളരെയധികം സ്വാദുള്ള ഭക്ഷണമാണിതെന്ന് ചലഞ്ചില്‍ പങ്കെടുത്ത ഡ്രെന്നന്‍ പറഞ്ഞു. അവശേഷിക്കുന്ന ഭക്ഷണം വീട്ടില്‍ കൊണ്ടുപോകാം എന്ന ഉറപ്പിന്മേലാണ് മത്സരാര്‍ഥികളെ പങ്കെടുപ്പിക്കുന്നതെന്ന് റെസ്റ്റോറന്റിന്റെ ഉടമയായ പ്രീതി സച്ച്‌ദേവ് പറയുന്നു. ഭക്ഷണം പാഴാക്കുന്നില്ല എന്ന് ഉറപ്പാക്കിയാണ് ചലഞ്ചുമായി മുന്നോട്ടുപോകുന്നതെന്നും പ്രീതി സച്ച്‌ദേവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''