രാജ്യാന്തരം

ഡെല്‍റ്റ പടരുന്നു; കോവിഡ് കുതിച്ചുയരും; മരണം 12,000വരെയാകും;  മുന്നറിയിപ്പുമായി യുഎസ് ഏജന്‍സി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അടുത്ത നാല് ആഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകമെന്ന് മുന്നറിയിപ്പുമായി രാജ്യത്തെ പൊതുജനാരോഗ്യ ഏജന്‍സി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നും ഇവര്‍ പറയുന്നു. 

ബുധനാഴ്ച മുതല്‍ സെപ്തംബര്‍ ആറ് വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 9600ല്‍ നിന്ന് 33,000വരെയാകാമെന്നും, മരണസംഖ്യ 3,300 മുതല്‍ 12,600വരെയാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ തെക്കന്‍ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പലയിടത്തും രോഗികള്‍ക്ക് ആവശ്യമായ പരിചരണം പോലും ലഭിക്കുന്നില്ലെന്നാണ്് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം ഡെല്‍റ്റവകഭേദം പടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വലിയ തോതില്‍ അപകടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

കോവിഡ് വ്യാപനം അതിരൂക്ഷമായാല്‍ രാജ്യത്തെ മരണസംഖ്യ ആറ് ലക്ഷത്തി അറുപത്തിരണ്ടായിരം വരെയാകാമെന്നും  ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച്, അമേരിക്കയില്‍  36,185,761 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 618,454 പേരാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍