രാജ്യാന്തരം

അഫ്ഗാനിസ്ഥാനില്‍ ഉപയോക്താക്കളുടെ ഫ്രണ്ട്‌സ് ലിസ്റ്റ് മറച്ച് ഫെയ്‌സ്ബുക്ക്; പഴയ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനില്‍ ഉപയോക്താക്കളുടെ ഫ്രണ്ട്‌സ് ലിസ്റ്റ് മറച്ച് ഫെയ്‌സ്ബുക്ക്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങള്‍ ഉപയോഗിച്ച് താലിബാന്‍ വ്യക്തികളെ ലക്ഷ്യമിടാന്‍ സാധ്യതയുള്ളത് മുന്‍പില്‍ കണ്ടാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം. 

ഫെയ്‌സ്ബുക്കിനൊപ്പം ട്വിറ്ററും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ഓരോ അക്കൗണ്ടുകളിലേയും ഫ്രണ്ട്‌സ് ലിസ്റ്റ് കാണാനുള്ള സൗകര്യം ഫെയ്‌സ്ബുക്ക് ഇവിടെ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഒറ്റ ക്ലിക്കിലൂടെ അക്കൗണ്ട് ലോക്ക് ചെയ്യാനുമാവും. 

ആര്‍ക്കൈവ് ചെയ്ത ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. താലിബാനെ വിമര്‍ശിച്ചുള്ള മുന്‍ ട്വീറ്റുകള്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുന്നത് മുന്‍പില്‍ കണ്ടാണ് ഇത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം എന്ന ആവശ്യം മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ