രാജ്യാന്തരം

താലിബാനുമായി ഒരു ചർച്ചയ്ക്കും ഇല്ല; വാഗ്ദാനങ്ങൾ വിശ്വസിക്കാനും കഴിയില്ല; യൂറോപ്യൻ യൂണിയൻ

സമകാലിക മലയാളം ഡെസ്ക്

ബ്രസ്സൽസ്: താലിബാനെ വിശ്വസിക്കാൻ കഴിയില്ലെന്നും അവരുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്നും യൂറോപ്യൻ യൂണിയൻ. താലിബാനെ അംഗീകരിക്കില്ല വാഗ്ദാനങ്ങൾ വിശ്വസിക്കാനും കഴിയില്ല. താലിബാന്റേത് അപകടകരമായ മുഖമാണെന്നും യൂറോപ്യൻ യൂണിയൻ കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു. 

അതേസമയം, അഫ്ഗാനിലെ അഭയാർഥികളെ സഹായിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനും സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംരക്ഷിക്കാനും ന്യൂനപക്ഷത്തിന് സംരക്ഷണമേകാനും യൂണിയൻ മുൻപിലുണ്ടാകുമെന്ന് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി.

അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് യുറോപ്യൻ യൂണിയന്റെ പ്രതികരണം. അഫ്ഗാനിലുണ്ടായിരുന്ന യൂറോപ്യൻ യൂണിയൻ അംഗങ്ങളെ നേരത്തെ തന്നെ കാബൂളിൽ നിന്ന് മാറ്റിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍