രാജ്യാന്തരം

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഫോണിനു തീപിടിച്ചു; പരിഭ്രാന്തി

സമകാലിക മലയാളം ഡെസ്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ഉള്ളില്‍ യാത്രക്കാരന്റെ സ്മാര്‍ട്ട് ഫോണിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. യാത്രക്കാരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു. അലാസ്‌ക എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം.

അമേരിക്കയിലെ ന്യൂ ഓര്‍ലിയോണ്‍സില്‍നിന്നു സിയാറ്റിലേക്കു വന്ന വിമാനമാണ്, അപകടത്തിന്റെ വക്കില്‍ എത്തിയത്. സിയാറ്റില്‍ ടാക്കോമ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ യാത്രക്കാരന്റെ  ഫോണ്‍ തീപിടിക്കുകയായിരുന്നു. 

യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ ചൂടായി തീപിടിക്കുകയായിരുന്നെന്ന് എയര്‍പോര്‍ട്ട് നടത്തുന്ന പോര്‍ട്ട് ഒഫ് സിയാറ്റില്‍ വക്താവ് പറഞ്ഞു. 

യാത്രക്കാരെ ഉടന്‍ തന്നെ ടെര്‍മിനലിലേക്കു മാറ്റി. 128 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി