രാജ്യാന്തരം

ദാരിദ്ര്യത്തെക്കുറിച്ചു വാര്‍ത്ത നല്‍കി; മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ സംഘം വളഞ്ഞിട്ടു തല്ലി

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍:  അഫ്ഗാനിസ്ഥാനില്‍ ദാരിദ്ര്യത്തെക്കുറിച്ചു വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ സംഘം വളഞ്ഞിട്ടു മര്‍ദിച്ചു. ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ സിയാര്‍ യാദിന് ആണ് മര്‍ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ താലിബാന്‍ പിടികൂടി മര്‍ദിക്കുകയായിരുന്നെന്ന് ടോളോ ന്യൂസ് അറിയിച്ചു.

അഫ്ഗാനിലെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അക്രമം ഉണ്ടായതെന്ന് ടോളോ ന്യൂസ് പറയുന്നു. സിയാര്‍ യാദിനെയും കാമറാമാനെയും താലിബാന്‍ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇവരുടെ ഫോണും മറ്റും സംഘം കൈക്കലാക്കി. കാമറ തകര്‍ത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മര്‍ദനമേറ്റ് യാദ് മരിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും അതു തെറ്റാണെന്ന് അറിയിച്ച് അദ്ദേഹം തന്നെ രംഗത്തുവന്നു. 

നേരത്തെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധിഖിയെ താലിബാന്‍ വെടിവച്ചുകൊല്ലുകയായിരുന്നു. അഫ്ഗാന്റെ നിയന്ത്രണം പിടിക്കുന്നതിനു മുമ്പായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'