രാജ്യാന്തരം

പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

ലിമ: പെറുവിലെ യൂറിമാഗുവാസിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്കു പരിക്കേൽക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയിൽ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയിൽ നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാർജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ബാർജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന  യാത്രാ സംഘം അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നു. ഇവർ ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അപകടത്തിൽ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെക്ടോരിയൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പെറുവിയൻ നാവിക സേനയും സെക്ടോരിയൽ എമർജി ഓപ്പറേഷൻസ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി