രാജ്യാന്തരം

പാതി ശരീരം നഷ്ടപ്പെട്ടു, വീണ്ടും ഇരയ്ക്ക് പിന്നാലെ പാഞ്ഞ് 'പ്രേത സ്രാവ്' - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ത്രുക്കളുടെ ആക്രമണത്തില്‍ പാതി ശരീരം നഷ്ടപ്പെട്ടിട്ടും ഇര പിടിക്കുന്ന സ്രാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗവേഷണാവശ്യങ്ങള്‍ക്കു വേണ്ടി പിടിച്ച ബ്ലാക്ക്ടിപ് വിഭാഗത്തില്‍ പെട്ട സ്രാവിനെ കടലിലേക്ക് വിട്ടപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്. സ്രാവുകളെ മറ്റു വിഭാഗത്തില്‍പ്പെട്ട സ്രാവുകള്‍ ആക്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് അപൂര്‍വമായി മാത്രമാണ്.

മൊസാംബികിലാണ് സംഭവം. തുറന്നുവിട്ടയുടന്‍ ഒരുപറ്റം ബുള്‍ സ്രാവുകള്‍ അതിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചെര്‍ത്തു നില്‍പ്പിനിടയില്‍ ശരീരത്തിന്റെ പാതിയോളം ബുള്‍ ഷാര്‍ക്കുകള്‍ ഭക്ഷിച്ചിരുന്നു. ഇതൊന്നും കാര്യമാക്കാതെ ബ്ലാക്ക്ടിപ് സ്രാവ് കടലിലൂടെ നീന്തുന്നതും അതിനിടയില്‍ ഇരപിടിക്കാന്‍ ശ്രമിക്കുന്നതുമായ കാഴ്ച ഗവേഷകരെ അദ്ഭുതപ്പെടുത്തി.

ബ്ലാക്ക്ടിപ് സ്രാവിന്റെ വയറിനടിയിലെ ഭൂരിഭാഗവും മറ്റ് സ്രാവുകള്‍ ഭക്ഷിച്ചിട്ടും  അത് 20 മിനിട്ടോളം ചെറുത്തുനിന്നു. 300 മുതല്‍ 400 കിലോവരെ ഭാരം വരുന്ന കൂറ്റന്‍ ബുള്‍ സ്രാവുകളാണ് ആക്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ