രാജ്യാന്തരം

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സെഡിനെ ഇന്ധനമാക്കി മാറ്റും; പുതിയ പദ്ധതി വെളിപ്പെടുത്തി എലോണ്‍ മസ്‌ക് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ റോക്കറ്റ് ഇന്ധനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടതായി ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബന്‍ ഡൈ ഓക്‌സൈഡിനെ വേര്‍തിരിച്ചെടുത്ത് റോക്കറ്റുകള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് മസ്‌ക് അറിയിച്ചു. ചൊവ്വയ്ക്ക് ഈ പദ്ധതി പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വേര്‍തതിരിച്ചെടുത്ത് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്‌സ് തുടക്കം കുറിച്ചു. താത്പര്യമുണ്ടെങ്കില്‍ ഇതിന്റെ ഭാഗമാകാം' -മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെയും റോക്കറ്റ് കമ്പനി സ്‌പേസ് എക്‌സിന്റെയും സ്ഥാപകനാണ് എലോണ്‍ മസ്‌ക്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9റോക്കറ്റില്‍ മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ കമ്പനിയെ ഇത് പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെയും സമാനമായ ആശയങ്ങള്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. കാര്‍ബണ്‍ നീക്കം ചെയ്യല്‍ സാങ്കേതിക വിദ്യക്ക് അദ്ദേഹം നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ പ്രതിസന്ധിക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിയ കാരണമായി നിലനില്‍ക്കുന്ന ഘട്ടത്തിലാണ് മസ്‌കിന്റെ ഇത്തരത്തിലുള്ള ആശയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി