രാജ്യാന്തരം

ഒറ്റദിവസത്തിനിടെ റെക്കോര്‍ഡ് കോവിഡ് രോഗികള്‍, 78,610 പേര്‍ക്ക് വൈറസ് ബാധ; ഒമൈക്രോണ്‍ ഭീതിയില്‍ ബ്രിട്ടന്‍ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഒമൈക്രോണ്‍ ഭീതിക്കിടെ, ബ്രിട്ടനില്‍ റെക്കോര്‍ഡ് കോവിഡ് രോഗികള്‍. മഹമാരി ആരംഭിച്ചതിന് ശേഷം ഒറ്റദിവസം രോഗികളാകുന്നവരുടെ എണ്ണത്തിലാണ് ബുധനാഴ്ച റെക്കോര്‍ഡിട്ടത്. 24മണിക്കൂറിനിടെ 78,610 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ജനുവരിയിലാണ് ഇതിന് മുന്‍പ് റെക്കോര്‍ഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്നേദിവസത്തെ അപേക്ഷിച്ച് ഇത്തവണ പതിനായിരം കേസുകള്‍ കൂടുതലാണ്. വരുംദിവസങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യതയെന്ന് ബ്രിട്ടീഷ് ആരോഗ്യവിഭാഗം അറിയിച്ചു.

ഇതുവരെ ബ്രിട്ടനില്‍ 1.1 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.7 കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. ഡെല്‍റ്റയ്ക്ക് പുറമേ ഒമൈക്രോണ്‍ കേസുകളും ബ്രിട്ടനില്‍ വര്‍ധിക്കുകയാണ്. ജനുവരി പകുതിയോടെ യൂറോപ്പ് ഒമൈക്രോണിന്റെ പിടിയിലാവുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്