രാജ്യാന്തരം

ലോകത്ത് ഒമൈക്രോണ്‍ രോഗികള്‍ ഒരുലക്ഷം കടന്നു; ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 106,122 പേർക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ബ്രിട്ടനിൽ ഒരു ദിവസം രോ​ഗികളുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. രാജ്യത്ത് കോവിഡിന്റെ വകഭേദമായ ഒമൈക്രാണും വ്യാപകമായി പടരുകയാണ്.

106,122 പേർക്കാണ് ഇരുപത്തിനാലുമണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബ്രിട്ടനിൽ മാത്രം പുതുതായി 15,000ത്തിലധികം പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ ആ​ഗോളതലത്തിൽ ഒമൈക്രോൺ കേസുകൾ ഒരുലക്ഷം കടന്നു. ഒമൈക്രോൺ ബാധിച്ച് ഇതുവരെ 16 പേർ മരിച്ചതായാണ് കണക്കുകൾ. 

ബ്രിട്ടനില്‍ ഇതുവരെ 60,508 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്കിലാണ് ബ്രിട്ടന്‍ കഴിഞ്ഞാല്‍ കൂടുതല്‍ രോഗികള്‍. 26,362 പേര്‍ക്കാണ് രോഗം. നോര്‍വെയില്‍ 3,871 പേര്‍ക്കും കാനഡയില്‍ 3,402 പേര്‍ക്കും അമേരിക്കയില്‍ 1,781 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി