രാജ്യാന്തരം

ഞെട്ടിക്കുന്ന അപകടം; റോഡിലേക്ക് മറിഞ്ഞ് വലിയ ട്രക്ക്; ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത് 135 വാഹനങ്ങൾ! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. നടന്നത് ചില്ലറ അപകടമൊന്നുമല്ല. ചെറുതും വലുതുമായ വാഹനങ്ങളുടെ ഒരു കൂട്ടയിടി തന്നെയാണ് അവിടെ അരങ്ങേറിയത്. 135 വാഹനങ്ങളാണ് ഒന്നിനു പിറകിൽ ഒന്നായി ഇടിച്ചത്. 

അമേരിക്കയിലെ ടെക്‌സസിലുള്ള ഫോട്ട്‌വാത്ത് ഹൈവേയിലാണ്  ഈ ഞെട്ടിക്കുന്ന കൂട്ടയിടി നടന്നിരിക്കുന്നത്. അപകടത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ.

ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞ് വീഴ്ചയേയും മഴയേയും കാറ്റിനേയും തുടർന്നാണ് അപകടമുണ്ടയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിയോടെയാണ് അപകടം. ഈ മേഖലയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപകടമാണിതെന്നാണ് സാക്ഷികൾ പറയുന്നത്.

വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുന്നു. പിന്നാലെ വരുന്ന വാഹനങ്ങളെല്ലാം ഇതിൽ ഇടിച്ചു കയറുകയായിരുന്നു. വലിയ ട്രക്കുകളും എസ് യുവികളും ചെറുകാറുകളുമെല്ലാം കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ചിത്രങ്ങളും ഡിവൈഡറുകളിലും മറ്റും ഇടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ