രാജ്യാന്തരം

വിവാഹമോതിരം വെയിസ്റ്റ് കുട്ടയിലേക്ക് വീണു, പത്തടി പൊക്കത്തില്‍ മാലിന്യം; ഒടുവില്‍ കണ്ടെടുത്തത് റീസൈക്ലിങ് സ്ഥാപനത്തിലെ ജീവനക്കാര്‍  

സമകാലിക മലയാളം ഡെസ്ക്

വിവാഹമോതിരം വെയിസ്റ്റ് കുട്ടയില്‍ വീണുപോയപ്പോള്‍ പകച്ചുനിന്ന ജെയിംസ് റോസ് എന്ന യുവാവിന് മോതിരം കണ്ടെത്തി നല്‍കി ജീവനക്കാര്‍. വീട്ടിലെ വെയിസ്റ്റ് റീസൈക്ലിങ് സെന്ററിലെ ബിന്നില്‍ നിക്ഷേപിക്കുന്നതിനിടയിലാണ് കൈയില്‍ നിന്ന് അബദ്ധത്തില്‍ മോതിരം ഊരി വീണത്. ആ സമയം പത്ത് അടിയോളം പൊക്കത്തില്‍ മാലിന്യം നിറഞ്ഞിരുന്നു. മോതിരം എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ജെയിംസിന് ഒടുവില്‍ മോതിരം കണ്ടെത്തി തിരിച്ചേല്‍പ്പിക്കുകയായിരുന്നു റീസൈക്ലിങ് സെന്ററിലെ ജീവനക്കാര്‍. 

ബ്രിട്ടനിലെ നോര്‍ത്ത് ഷീല്‍ഡ്‌സ് എന്ന സ്ഥലത്തുള്ള റീസൈക്ലിങ് സെന്ററിലാണ് സംഭവം.മാലിന്യം നിക്ഷേപിക്കുന്നതിനിടയില്‍ മോതിരം വീണുപോയതറിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ജെയിംസ്. ജീവനക്കാരെ കാര്യം അറിയിച്ചതിന് പിന്നാലെ അവര്‍ മോതിരം വീണ്ടെടുക്കാന്‍ ശ്രമം ആരംഭിച്ചു. 20 മിനിറ്റിനുള്ളില്‍ മാലിന്യത്തില്‍ നിന്ന് ജെയിംസിന്റെ മോതിരം കണ്ടെത്താന്‍ അവര്‍ക്കായി. 

പ്രണയദനത്തിലാണ് സംഭവം നടന്നത്. ഭാര്യ സ്വന്തം കൈപ്പടയില്‍ പേരും വിവാഹ തിയതിയും മോതിരത്തില്‍ എഴുതിയിരുന്നു. അതുകൊണ്ടുതന്നെ അത് മറ്റൊന്നും കൊണ്ടും പകരം വയ്ക്കാന്‍ കഴിയുന്നതായിരുന്നില്ലെന്ന് ജെയിംസ് പറയുന്നു. വെയിസ്റ്റില്‍ വീണ മോതിരത്തിന് ചതവുകള്‍ സംഭവിച്ചെങ്കിലും അത് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി