രാജ്യാന്തരം

500ലധികം വാക്‌സിന്‍ ഡോസുകള്‍ മനഃപൂര്‍വ്വം നശിപ്പിച്ചു; ഫാര്‍മസിസ്റ്റ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കൊറോണ വൈറസ് വാക്‌സിന്‍ മനഃപൂര്‍വ്വം നശിപ്പിച്ചുകളഞ്ഞ ഫാര്‍മസിസ്റ്റ് അറസ്റ്റില്‍. അഞ്ഞൂറിലധികം വാക്‌സിന്‍ ഡോസുകളാണ് ഇയാള്‍ നശിപ്പിച്ചത്. സുരക്ഷ അപകടത്തിലാക്കുക, മരുന്നില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ ക്രിമിനല്‍ വകുപ്പുകള്‍ കൂടി ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. 

യുഎസ് നഗരമായ വിസ്‌കോസിനിലെ ഗ്രാഫ്ടണ്‍ എന്ന സ്ഥലത്താണ് സംഭവം. മരുന്ന് നശിപ്പിച്ച സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്. 8.12ലക്ഷത്തോളം രൂപയുടെ മരുന്നാണ് നശിപ്പിക്കപ്പെട്ടത്. ഇതോടെ നൂറ് കണക്കിന് ആളുകള്‍ക്ക് മരുന്ന് നല്‍കുന്നത് മുടങ്ങുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. 

അറോറ ഹെല്‍ത്ത് കെയറിലെ ജീവനക്കാരനായിരുന്ന ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് കമ്പനി അറിയിച്ചു. പ്രതിക്കെതിരായ കുറ്റം തെളിയുന്നതുവരെ പേര് പുറത്തുവിടില്ലെന്ന് പൊലീസ് പറഞ്ഞു. ആദ്യം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് മനഃപൂര്‍വ്വമാണെന്ന കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് പിന്നിലെ കാരണം ഇപ്പോള്‍ ഉറപ്പിച്ചുപറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത