രാജ്യാന്തരം

സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്:  താത്കാലിക യാത്രാവിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. ബ്രിട്ടനില്‍  ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന്  ഡിസംബര്‍ 20 മുതല്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു. 

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇന്ന്  മുതല്‍ പുനരാരംഭിച്ചു. സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയില്ല.

യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറൈന്റീന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകു. വിമാന സര്‍വ്വീസുകള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൗദിയിലെത്താനായി യുഎഇയില്‍ എത്തിയവര്‍ അവിടെ കുടുങ്ങിയിരുന്നു.ഇവര്‍ക്ക് ഇനി സൗദിയിലേക്ക് പോകാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?