രാജ്യാന്തരം

തൂക്കം 208 കിലോ; വില ഒന്നരക്കോടി;  'സ്വര്‍ണമത്സ്യം'

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ:  208 കിലോ ഗ്രാം ഭാരമുള്ള ട്യൂണ മത്സ്യത്തിന് റെക്കോര്‍ഡ് ലേലതുക. ബ്ല്യുഫിന്‍ ഇനത്തില്‍ പെടുന്ന ട്യൂണ 2,02,197 യു.എസ് ഡോളറിനാണ്(1,48,13,164 രൂപ) ടോക്കിയോയിലെ ജപ്പാനിലെ ടോയുസു മാര്‍ക്കറ്റില്‍ വിറ്റുപോയത്. കഴിഞ്ഞ മാസം 193 മില്യണ്‍ യെന്നിന് ട്യൂണ മത്സ്യം ജപ്പാനില്‍ ലേലത്തില്‍ പോയിരുന്നു.

കോവിഡിന് ശേഷം ജനങ്ങള്‍ക്ക് റസ്റ്ററന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ഭയമുണ്ട്. എന്നാല്‍, ഉയര്‍ന്ന ലേലതുകയില്‍ വിറ്റുപോകുന്ന മത്സ്യത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിനാല്‍ റസ്റ്ററന്റില്‍ ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണെന്ന് ലേലത്തില്‍ പങ്കെടുത്ത കമ്പനികളിലൊന്നായ കിയോമുറ കോര്‍പറേഷന്‍ പറയുന്നു.

ഓരോ വര്‍ഷവും ജപ്പാനില്‍ ട്യൂണ മത്സ്യത്തിന്റെ ലേലതുക ഉയരുകയാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാകും. 2019ല്‍ 333.6 മില്യണ്‍ യെന്നിനാണ് ജപ്പാനില്‍ ട്യൂണ മത്സ്യം ലേലത്തില്‍ പോയത്. അതേസമയം, ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍