രാജ്യാന്തരം

ബാലിയിലേക്ക് പറക്കണം, പക്ഷേ കോവിഡിനെ പേടി ; വിമാനം മുഴുവനായി ബുക്കു ചെയ്ത് യാത്രക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത : വിമാനയാത്രക്കാരുടെ ഏറ്റവും വലിയ ഭയമാണ് കോവിഡ് പകരുമോ എന്നുള്ളത്. കോവിഡ് വ്യാപനം രൂക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പിപിഇ കിറ്റ് ധരിച്ചാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. എന്നാല്‍ കോവിഡിനെ ഭയന്ന് യാത്രക്കാരന്‍ വിമാനം മുഴുവനായി ബുക്ക് ചെയ്ത് യാത്ര ചെയ്തു. 

ജക്കാര്‍ത്ത സ്വദേശിയായ റിച്ചാര്‍ഡ് മുല്‍ജാദിയാണ് ഒരു വിമാനം മൊത്തത്തില്‍ ബുക്ക് ചെയ്ത് യാത്ര ചെയ്തത്. ബാലിയിലേക്ക് പോകുന്നതിനായിരുന്നു സ്വകാര്യ വിമാനം ബുക്ക് ചെയ്തത്. ഇയാളെ കൂടാതെ ഭാര്യ ഷാല്‍വിന്‍ ചാങും മാത്രമായിരുന്നു വിമാന്തതിലെ യാത്രക്കാരായുണ്ടായിരുന്നത്. 

ജനുവരി നാലിന് നടത്തിയ അപൂര്‍ യാത്രയുടെ ദൃശ്യം റിച്ചാര്‍ഡ് തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന വിമാനത്തിന്റെ ഉള്‍ഭാഗ ദൃശ്യം പോസ്റ്റ് ചെയ്തുകൊണ്ടാണ് റിച്ചാര്‍ഡ് പോസ്റ്റ് പങ്കുവെച്ചത്. 

സാമൂഹിക അകലം ഉറപ്പാക്കാന്‍ താന്‍ വിമാനത്തിലെ കഴിയുന്നത്ര സീറ്റുകള്‍ ബുക്ക് ചെയ്യുകയായിരുന്നു. അത് സ്വകാര്യ വിമാനം ചാര്‍ട്ടു ചെയ്യുന്നതിനേക്കാള്‍ വില കുറഞ്ഞതായിരുന്നു എന്നും റിച്ചാര്‍ഡ് മുല്‍ജാദി സമൂഹമാധ്യമത്തില്‍ കുറിച്ചു. 

എന്നാല്‍ ഈ വാദം തള്ളി വിമാനക്കമ്പനി രംഗത്തെത്തി. വിമാനത്തില്‍ റിച്ചാര്‍ഡും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഇവര്‍ മാത്രമാണ് സീറ്റ് ബുക്കു ചെയ്തതെന്നും ബാട്ടിക് എയറിന്റെ ഉടമസ്ഥരായ ലിയോണ്‍ എയര്‍ ഗ്രൂപ്പ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ