രാജ്യാന്തരം

ക്ഷേത്രം സംരക്ഷിക്കുന്നതില്‍ വീഴ്ച; പാകിസ്ഥാനില്‍ 12 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി, 33 പേര്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ഹിന്ദു ക്ഷേത്രത്തിന് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി. ക്ഷേത്രം സംരക്ഷിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 33 പൊലീസ് ഉദ്യോസ്ഥരുടെ ഒരു വര്‍ഷത്തെ സര്‍വീസ് വെട്ടിച്ചുരുക്കാനും തീരുമാനിച്ചു.

കാരക് ജില്ലയിലെ ടെറി ഗ്രാമത്തിലെ നൂറിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് ഡിസംബര്‍ 30ന് തകര്‍ക്കപ്പെട്ടത്. ഹിന്ദു ആചാര്യന്റെ സമാധിയും ഇവിടെയുണ്ടായിരുന്നു. ക്ഷേത്രം പുനരുദ്ധരിക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തയ്യാബ് ഹഫീസ് എസ്പി സാഹിര്‍ ഷായോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ആള്‍ക്കൂട്ടം ഹിന്ദു ക്ഷേത്രം തീയിട്ടു നശിപ്പിച്ചതു പാക്കിസ്ഥാനു രാജ്യാന്തര നാണക്കേട് ഉണ്ടാക്കിയതായി പാകിസ്ഥാന്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.സംഭവത്തിനു ദിവസങ്ങള്‍ക്കുശേഷം കേസ് പരിഗണിച്ച കോടതി, ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി