രാജ്യാന്തരം

ഇതാ പുതിയ ഹാച്ചി; ഉടമയെക്കാത്ത് ദിവസങ്ങളോളം ആശുപത്രിക്കു മുന്നില്‍, നായയുടെ സ്‌നേഹത്തിന്റെ കഥ (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഇസ്താംബുള്‍: മനുഷ്യനും നായയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങുന്ന മൃഗങ്ങളില്‍ ഒന്നാണ് നായ എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നുള്ള ഹൃദയത്തെ തൊടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

തന്റെ ഉടമയെ കാത്ത് ആശുപത്രിയുടെ മുന്നില്‍ ദിവസങ്ങളായി കാവല്‍ ഇരിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചികിത്സയുടെ ഭാഗമായാണ് ഉടമ ആശുപത്രിയില്‍ എത്തിയത്. ഉടമ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, കെട്ടിടത്തിന്റെ പുറത്ത് കാത്തുനില്‍ക്കുന്ന ബോണ്‍കുക്ക് എന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ്് ഹൃദയസ്പര്‍ശിയാവുന്നത്.

ആശുപത്രിയുടെ പ്രവേശനകവാടത്തിലാണ് ഉടമയെ കാത്ത് നായ നില്‍ക്കുന്നത്. എല്ലാ ദിവസവും ആശുപത്രിയുടെ മുന്നില്‍ ഉടമയെ കാത്ത് നായ നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍. ഉടമയുടെ ബന്ധുക്കള്‍ നായയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും തിരിച്ചുവന്നു. നായയുടെ സ്‌നേഹം തിരിച്ചറിഞ്ഞ ബന്ധുക്കള്‍ ചുരുങ്ങിയ സമയത്തേയ്ക്ക് ഉടമയെ വീല്‍ ചെയറില്‍ നായയുടെ അരികിലേക്ക് കൊണ്ടുവന്നു. ദിവസങ്ങള്‍ക്ക് ശേഷം ഉടമയെ കണ്ട നായ വലിയ തോതിലുള്ള സ്‌നേഹപ്രകടനമാണ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി