രാജ്യാന്തരം

മോഷണം പോയെന്ന് സംശയിച്ച് പരാതി നല്‍കി, സത്യം അറിഞ്ഞപ്പോള്‍ ഞെട്ടി; കാമുകിയുടെ പിഴ ഒടുക്കാന്‍ ഉപയോഗിച്ചത് ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: താന്‍ അറിയാതെ നടന്ന ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ നിജസ്ഥിതി അറിയാന്‍ പൊലീസില്‍ പരാതി നല്‍കിയ സ്ത്രീ സത്യം അറിഞ്ഞ് ഞെട്ടി. കാമുകിക്ക് വേണ്ടി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തിയ ഭര്‍ത്താവിനെ കയ്യോടെ പിടികൂടി.

ദുബൈയിലാണ് സംഭവം. ബാങ്കില്‍ നിന്ന് ലഭിച്ച ഒരു അറിയിപ്പാണ് കൂടുതല്‍ അന്വേഷണത്തിന് ഭാര്യയെ പ്രേരിപ്പിച്ചത്. താനറിയാതെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടന്നു എന്ന വിവരമാണ് ലഭിച്ചത്. ബാങ്കിനെ വിളിച്ച് അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിലാണ് കാമുകിയുടെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഭര്‍ത്താവാണ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തിയതെന്ന് കണ്ടെത്തിയത്. കാര്‍ഡ് മോഷണം പോയതാണെന്നാണ് ഭാര്യ ആദ്യം സംശയിച്ചത്.

ഒരു അപരിചിതന്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കുന്നു എന്നതായിരുന്നു സ്ത്രീയുടെ പരാതി. തുടര്‍ന്ന് കാര്‍ഡ് ഉപയോഗിക്കുന്ന കാമുകിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കാര്‍ഡ് ഹാക്ക് ചെയ്തിട്ടില്ല എന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതി നടത്തിയ വെളിപ്പെടുത്തലാണ് ഭാര്യയെ ഞെട്ടിച്ചത്. ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് കാമുകിയാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. യുവാവ് കല്യാണം കഴിച്ചതാണ് എന്ന കാമുകി അറിഞ്ഞിരുന്നില്ല എന്ന് ദുബൈ പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി