രാജ്യാന്തരം

നാരങ്ങാനീരും വിനാഗിരിയും ചേര്‍ത്താല്‍ കോവിഡ് പോസിറ്റിവ്; വിദ്യാര്‍ഥികളുടെ പൊടിക്കൈ; വിഡിയോകള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പരിശോധനയ്‌ക്കെത്തുമ്പോള്‍ പോസിറ്റീവ് ഫലം ആകരുതെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരിക്കാനായി നാരങ്ങാ നീര് അടക്കമുള്ള പൊടികൈ പരീക്ഷിക്കുകയാണ് ബ്രിട്ടനില്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസില്‍ കയറാതിരിക്കാനുള്ള പുതിയ അടവാണ് ഈ വ്യാജ കോവിഡ് 19 പോസിറ്റീവ് ഫലം. 

പദ്ധതി വിജയിപ്പിച്ചെടുക്കാന്‍ വേണ്ട നിര്‍ദേശങ്ങളടങ്ങുന്ന നിരവധി വിഡിയോകളാണ് ടിക് ടോക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകുന്നത്. ഫേക്ക് കോവിഡ് ടെസ്റ്റ് എന്ന ഹാഷ്ടാഗിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലത് 65 ലക്ഷത്തിലധികെ ആളുകള്‍ കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

നാരങ്ങാ നീര്, ആപ്പിള്‍ സോസ്, കൊക്കകോള, വിനാഗിരി, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ചേര്‍ത്ത് നടത്തുന്ന പരീക്ഷണങ്ങളാണ് വിഡിയോകളില്‍ കാണാന്‍ കഴിയുക. ഇത്തരം വിഡിയോകള്‍ അങ്ങേയറ്റം ഉപകാരപ്രദമല്ലാത്തവയാണെന്ന് രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ പ്രതികരിച്ചു. വ്യാജ കോവിഡ് ടെസ്റ്റ് വിഡിയോകള്‍ മാത്രം ചെയ്യുന്ന ചാനലുകളിലൊന്ന് ഇതിനോടകം 20,000 ഫോളോവേഴ്‌സിനെ നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം