രാജ്യാന്തരം

കാട്ടില്‍ നടുറോഡില്‍ അകപ്പെട്ട് ട്രക്ക്, മുന്നോട്ട് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ച് കാട്ടാന- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

റോഡിനു നടുവില്‍ നിന്നുപോയ ട്രക്കിനെ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിച്ച കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബാറ്ററി നിലച്ച ട്രക്കിനെയാണ് ആന പിന്നില്‍ നിന്ന് തള്ളി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിച്ചത്. 

ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. ഉള്‍പ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനിടയില്‍ ബാറ്ററി നിലച്ചുപോയ ട്രക്കാണ് നടുറോഡില്‍ അകപ്പെട്ടത്. ട്രക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു കൈ സഹായം കിട്ടിയാല്‍ എങ്ങനെയും വണ്ടി സ്റ്റാര്‍ട്ടാക്കാം എന്നു വിച്ചാരിച്ച് ഡ്രൈവർ ഇരിക്കുമ്പോഴായിരുന്നു കാട്ടാന എത്തിയത്.

ട്രക്കിന് സമീപത്തെത്തിയ കാട്ടാന പതുക്കെ മുന്നോട്ട് തള്ളി. ആദ്യത്തെ തള്ളലില്‍ വണ്ടി സ്റ്റാര്‍ട്ടായില്ല. എന്നാല്‍ എല്ലാം മനസിലായി എന്ന മട്ടില്‍ ആന ഒന്നു കൂടി ട്രക്ക് തള്ളിക്കൊടുത്തു. ഇതോടെ ട്രക്ക് സ്റ്റാര്‍ട്ടാവുകയുകയായിരുന്നു.ട്രക്ക് കടന്നു പോയതോടെ ഇതൊന്നും വല്യകാര്യമല്ലെന്ന മട്ടില്‍ ആന നടന്നു പോയി. സമീപത്തെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ആനയുടെ ദൃശ്യം പകര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ