രാജ്യാന്തരം

അപ്രതീക്ഷിതമായി രാത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അബുദാബി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

സമകാലിക മലയാളം ഡെസ്ക്


അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ രാത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി 12 മണിമുതല്‍ രാവില അഞ്ചുവരെയാണ് ലോക്ക്ഡൗണ്‍. തിങ്കളാഴ്ച മുതല്‍ ഈദ്-അല്‍-അദ അവധി ദിനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

വ്യാഴാഴ്ച രാത്രിയോടെയാണ് അബുദാബിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റു നഗരങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അബുദാബിയില്‍ മാത്രം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോക്ക്ഡൗണ്‍ എന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി പറഞ്ഞു. 

1,500 കോവിഡ് കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ദുബൈ ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി