രാജ്യാന്തരം

'15 മിനിറ്റിൽ എല്ലാം വെള്ളത്തിനടിയിലായി'; പ്രളയത്തിൽ വിറച്ച് ജർമനി, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബർലിൻ: തകർത്തു പെയ്യുന്ന മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജർമനിയിൽ വ്യാപക നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ യൂറോപ്പിൽ ആകെ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നിരിക്കുകയാണ്. 81 പേരാണ് ജർമനിയിൽ മാത്രം മരിച്ചത്. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

ഹൈവേകളും ദേശീയ പാതകളും ഗ്രാമീണ റോഡുകളും തകർന്നു. വെള്ളപ്പൊക്കത്തിൽപ്പെട്ട് കാറുകൾ ഒഴുകിപ്പോവുകയും കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വലിയ ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞ് അതിശക്തമായി മണ്ണിടിച്ചിലുണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. 

15 മിനിറ്റിനുള്ളിൽ എല്ലാം വെള്ളത്തിനടിയിലായി. ഞങ്ങളുടെ ഫഌറ്റ്, ഓഫീസ്, അയൽക്കാരുടെ വീടുകൾ എല്ലാം വെള്ളം കയറി. കാരവനും കാറുമെല്ലാം ഒഴുകിപ്പോയി, റൈൻലാൻഡ്-പാലാറ്റിനേറ്റ് സ്റ്റേറ്റ് സ്വദേശിയായ 21കാരൻ അഗ്രോൺ പറഞ്ഞു.

പടിഞ്ഞാറൻ മേഖലയിലും മധ്യ ജർമനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വർഷങ്ങൾക്കിടെ ജർമനിയിലുണ്ടായ ഏറ്റവും വലിയ പ്രളയദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇത്തരം ദുരന്തങ്ങൾ മേഖലയിൽ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജർമനിക്ക് പുറമേ ബെൽജിയത്തിലും നെതർലാൻഡിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം