രാജ്യാന്തരം

പേടിപ്പിക്കുന്ന മുഖംമൂടി ധരിച്ച് ചാടിവീഴും; ഭയന്നോടി ജനങ്ങള്‍ ; നാലുപേര്‍ പൊലീസ് പിടിയില്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റിയാദ്: പൊതുസ്ഥലങ്ങളിലെത്തുന്ന ആളുകളെ ഭയപ്പെടുന്ന മുഖംമൂടികള്‍ ധരിച്ച് പേടിപ്പിച്ച നാലുപേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് പറഞ്ഞു. സൗദി പൗരന്മാരാണ് അറസ്റ്റിലായവരെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊതുസ്ഥലങ്ങളില്‍ പേടിപ്പെടുത്തുന്ന മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ ഭയന്ന് ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍