രാജ്യാന്തരം

കുട്ടികളുടെ മൃതദേഹം ഡിക്കിയിലിട്ട് കാറിൽ കറങ്ങിയത് ഒരു വർഷത്തിലേറെ, കുടുങ്ങിയത് വാഹനപരിശോധനയിൽ;  33കാരി അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്​ടൺ: സഹോദരിയുടെ മക്കളുടെ മൃതദേഹങ്ങൾ ഒരു വർഷത്തിലധികമായി കാറിൽ സൂക്ഷിച്ച 33കാരി അറസ്റ്റിൽ. അമേരിക്കയിൽ വാഹന പരിശോധനയ്ക്കിടെയാണ് മൃതദേഹവുമായി കറങ്ങിനടന്ന യുവതി പിടിയിലായത്. അമേരിക്കൻ മോ​ട്ടോറിസ്റ്റായ നികോളെ ജോൺസനാണ്​ അറസ്റ്റിലായത്​. 

കിഴക്കൻ തീരമായ ബാൾട്ടിമോർ സ്വദേശിയാണ്​ നികോളെ. മൃതദേഹങ്ങൾ കാറിന്റെ ഡിക്കിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച് അവർ സാധാരണപോലെ അമേരിക്കൻ നിരത്തുകളിൽ വാഹനമോടിച്ചിരുന്നു. അമിതവേഗത്തിലെത്തിയ നിക്കോളെയുടെ വാഹനം പൊലീസ്​ തടഞ്ഞുനിർത്തുകയായിരുന്നു. മതിയായ രേഖകൾ ഇല്ലെന്ന് കാണിച്ച് പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.  ഇവർക്കെതിരെ ബാലപീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തത്​.

സഹോദരിയുടെ മക്കളായ ഏഴുവയസുകാരിയുടെയും അഞ്ചുവയസുകാരന്റെയും മൃതദേഹങ്ങളാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞവർഷം മേയിലാണ്​ നികോളെ പെൺകുട്ടിയെ കൊന്നത്. രണ്ടു കുട്ടികളെയും നിരന്തരം മർദിച്ചിരുന്നെന്നും തല തറയിലിടിച്ച്​ വീണാണ്​ പെൺകുട്ടി മരിച്ചതെന്നും​ നികോളെ സമ്മതിച്ചു. ആൺകുട്ടിയുടെ മരണത്തെക്കുറിച്ച് നിക്കോളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു