രാജ്യാന്തരം

പാഞ്ഞടുത്ത് കാട്ടാന, വാഹനം തല്ലിത്തകര്‍ത്തു; ഭയന്നുവിറച്ച് ഡ്രൈവര്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ വന്യജീവി സങ്കേതത്തിലൂടെ നീങ്ങുകയായിരുന്ന വാഹനം തല്ലിത്തകര്‍ത്ത് കൊമ്പനാന. ആക്രമണത്തില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആദ്യം പിന്തിരിഞ്ഞ ആന പിന്നീട് വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ക്ലാസേരി പ്രൈവറ്റ് ഗെയിം റിസര്‍വിലേക്ക്  ഡീസലെത്തിക്കാനെത്തിയ വാഹനമാണ്  ആന തകര്‍ത്തത്. കാറിന്റെ ഡാഷ് ക്യാമില്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.നോര്‍മന്‍ നുകേരി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്.  കാനനപാതയിലൂടെ നീങ്ങുന്നതിനിടെ അല്പം അകലെയായി കാട്ടാനക്കൂട്ടം  കടന്നു പോകുന്നത് നോര്‍മന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ അവയില്‍ നിന്നും അകലം പാലിക്കാനായി വാഹനം പിന്നോട്ടെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ കാടിനുള്ളില്‍ നിന്ന് മറുവശത്തു കൂടിയെത്തിയ കൊമ്പന്‍ വാഹനത്തിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. 

ആദ്യം ഭയന്നെങ്കിലും പെട്ടെന്ന് മനസാന്നിധ്യം വീണ്ടെടുത്ത് നോര്‍മന്‍ വാഹനത്തിന്റെ വശത്ത് തട്ടി ശബ്ദമുണ്ടാക്കി ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ ആന പിന്‍വാങ്ങിയെങ്കിലും പിന്നീട് വീണ്ടും വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടിയെത്തിയ കൊമ്പന്‍ പലയാവര്‍ത്തി വാഹനത്തില്‍ കുത്തി പിന്നിലേക്ക് നീക്കി. ആക്രമണത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു