രാജ്യാന്തരം

ഒരു വ‍ര്‍ഷത്തിലധികമായി കോവിഡ് പോസിറ്റീവ്, പോരാട്ടം മതിയാക്കി ജേസൺ മരണത്തിന് കീഴടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഒരു വർഷത്തിലേറെയായി കോവിഡിനോട്ട് പോരാട്ടം നടത്തുന്ന 49 കാരനായ ജേസൺ കെൽക്ക്​ മരണത്തിന് കീഴടങ്ങി. 2020 മാർച്ചിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ജേസൺ ലീസ്​സിലെ സെന്‍റ്​ ജെയിംസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. 14 മാസത്തോളം  ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞുകൂടിയ അദ്ദേഹം ഒടുവിൽ ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മരണം.  

കഴിഞ്ഞ വർഷം മാർച്ച് 31നാണ് ജേസൺ ആ​ശുപത്രിയിലെത്തിയത്. ടൈപ്പ്​ രണ്ട്​ പ്രമേഹവും ആസ്​തമ രോഗിയുമായിരുന്നു അദ്ദേഹം. ശ്വാസകോശവും വൃക്കയും തകരാറിലായതോടെ അദ്ദേഹത്തെ അത്യാഹിത വിഭാ​ഗത്തിലേക്ക് മാറ്റി. ഇക്കഴിഞ്‍ മാർച്ചിൽ 15 ദിവസത്തോളെ ജേസൺ വെന്റിലേറ്ററിൽ കഴിഞ്ഞു. മെയിൽ ആരോഗ്യനില വീണ്ടും വഷളാകുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​. ഇതോടെയാണ് ഇനി ചികിത്സ വേണ്ടെന്ന് ജേസൺ തീരുമാനമറിയിച്ചത്. 

ഇനി ഇതുപോലെ ജീവിക്കാൻ കഴിയില്ലെന്ന്​ അദ്ദേഹം മനസിൽ ഉറപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ ആശുപത്രി വാസം ഉപേക്ഷിച്ച അദ്ദേഹം ഏതാനും​ മണിക്കൂറുകൾ കുടുംബവുമായി ചിലവഴിച്ചതിന് പിന്നാലെ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

ജേസൺ വളരെയധികം ജീവനുവേണ്ടി പോരാടിയെന്നും ഇനിയും അദ്ദേഹത്തിന്​ അത്​ കഴിയില്ലെന്ന്​ മനസിലായതോടെയാണ് ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും​ ഭാര്യ സൂയ്​ കെൽക്ക്​ പറഞ്ഞു. ദ്ദേഹത്തിന്‍റെ നിർബന്ധത്തിന്​ അനുസരിച്ചാണ്​ ചികിത്സ അവസാനിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍