രാജ്യാന്തരം

അവസാന നാളുകൾ റോമിൽ തന്നെ, അർജന്റീനയിലേക്ക് മടങ്ങില്ലെന്ന് മാർപാപ്പ

സമകാലിക മലയാളം ഡെസ്ക്


ബ്യൂണസ് ഐറിസ്: വിരമിച്ചാലും റോമിൽ നിന്ന് തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. തന്റെ അവസാന ദിനങ്ങൾ റോമിൽ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ജന്മനാടായ അർജന്റീനയിലേക്ക് മടങ്ങില്ലെന്നും ‘ദ ഹെൽത്ത് ഓഫ് പോപ്‌സ്’ എന്ന പുസ്തകത്തിലൂടെ മാർപാപ്പ വ്യക്തമാക്കി. 

അവസാന നാളുകൾ എങ്ങനെയായിരിക്കും എന്നായിരുന്നു ചോദ്യം. 'ഞാൻ മാർപാപ്പ ആയിരിക്കാം, അല്ലെങ്കിൽ വിരമിച്ചിരിക്കും. റോമിൽ തന്നെയായിരിക്കും. ഞാൻ അർജന്റീനയിലേക്ക് മടങ്ങില്ല'- മാർപാപ്പ വ്യക്തമാക്കി. മരണത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഭയപ്പെടുന്നില്ലെന്ന് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു. 

2019 ഫെബ്രുവരിയിൽ അർജന്റീനിയൻ മാധ്യമപ്രവർത്തകനും ഡോക്ടറുമായ നെൽസൺ കാസ്ട്രയ്ക്ക് വത്തിക്കാനിൽ നൽകിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. 84 കാരനായ മാർപാപ്പ തന്റെ ആരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറയുന്നത് ആദ്യമായാണ്. നടുവിനും ഇടുപ്പിനും വേദനയുള്ളതിനാൽ മാർപാപ്പ അടുത്തിടെ ചില യാത്രകൾ റദ്ദാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി