രാജ്യാന്തരം

മോദിയുടെ സന്ദര്‍ശനം; ബംഗ്ലാദേശില്‍ പ്രതിഷേധം; നാല് പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലാദേശില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘര്‍ഷത്തിലാണ് നാല് പേര്‍ മരിച്ചത്. ബംഗ്ലാദേശിലെ തുറമുഖനഗരമായ ചിറ്റഗോങ്ങിലാണ് പ്രതിഷേധവും വെടിവെപ്പുമുണ്ടായത്. 

പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു.

ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാവിലെ ധാക്കയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ബംഗ്ലദേശിന്റെ സ്വാതന്ത്യ ആഘോഷങ്ങളിലും പങ്കെടുക്കും. കോവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍