രാജ്യാന്തരം

മച്ചിന് മുകളിൽ പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; മേൽക്കൂര പൊട്ടിച്ച് പിടികൂടി (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ബാങ്കോങ്ക്: ആൾത്താമസമില്ലാത്ത വീടിന്റെ മച്ചിനു മുകളിൽ പതുങ്ങിയിരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. പിന്നീട് വനത്തിൽ തുറന്നുവിട്ടു.

10 അടിയോളം നീളമുള്ള പെരുമ്പാമ്പ് മച്ചിനു മുകളിലേക്ക് കയറുന്നത് കണ്ടത് അയൽവാസികളാണ്. ഇവർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടിയാണ് പെരുമ്പാമ്പിനെ മച്ചിനു മുകളിൽ നിന്നും പുറത്തെത്തിച്ചത്. 

വീടിനുള്ളിൽ നിന്നും പിടികൂടാൻ ശ്രമിച്ചപ്പോൾ വിടവിലൂടെ പുറത്തേക്ക് ചാടാനായിരുന്നു പെരുമ്പാമ്പിന്റെ ശ്രമം. ഉയരക്കൂടുതലും പാമ്പുപിടുത്തത്തിനു തടസ്സമായി. ഒടുവിൽ ആസ്ബറ്റോസ് പൊട്ടിച്ച ശേഷം പാമ്പിനെ വീടിനുള്ളിലേക്ക് തള്ളിയിടുകയായിരുന്നു. താഴെ വീണ പാമ്പിനെ ഉടൻതന്നെ രക്ഷാപ്രവർത്തകർ പിടികൂടി ചാക്കിനുള്ളിലാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍