രാജ്യാന്തരം

12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് കാനഡയിൽ വാക്സിൻ; അനുമതി നൽകുന്ന ആദ്യ രാജ്യം

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: 12 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ കാനഡയുടെ അനുമതി. ഫൈസർ-ബയോടെക് വാക്സിൻ നൽകാനാണ് അനുമതി. ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. 

ഫൈസർ വാക്സിനിന്റെ കുട്ടികളിലെ പരീക്ഷണം വിലയിരുത്തിയാണ് അനുമതി നൽകിയത്. അമേരിക്കയിലും 12 മുതൽ 15 വയസ് വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്. 

കാനഡ നേരത്തെ തന്നെ 16 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു. ഇന്ത്യയിൽ ഉപയോ​ഗത്തിന് അടിയന്തര അം​ഗീകാരം നൽകാൻ ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍