രാജ്യാന്തരം

കോവിഡ് അതിത്രീവവ്യാപനത്തില്‍ എവറസ്റ്റിനും രക്ഷയില്ല!; നിരവധി പര്‍വതാരോഹകര്‍ക്ക് വൈറസ് ബാധ

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ എവറസ്റ്റിനും കോവിഡ് അതിതീവ്ര വ്യാപനത്തില്‍ രക്ഷയില്ല!.നേപ്പാളിലെ ബേസ് ക്യാമ്പില്‍ നിരവധി പര്‍വതാരോഹകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രിലിലാണ് ബേസ് ക്യാമ്പില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ ആര്‍ക്കും കോവിഡ് ഇല്ലെന്നായിരുന്നു നേപ്പാളിന്റെ വിശദീകരണം. ബേസ് ക്യാമ്പില്‍ നാലുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പര്‍വതാരോഹണ അസോസിയേഷന്റെ വിശദീകരണമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

രോഗം ബാധിച്ചതിനെ തുടര്‍ന്ന് ബേസ് ക്യാമ്പില്‍ നിന്ന് 30ഓളം പേരെ കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയതായി പോളിഷ് പര്‍വതാരോഹകന്‍ പവല്‍ മിച്ചല്‍സ്‌കി പറഞ്ഞിരുന്നു. ഏപ്രില്‍ 19നാണ് റോജിത അധികാരി എന്നയാള്‍ക്ക് ബേസ് ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇക്കാര്യം നേപ്പാള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്.ബേസ് ക്യാമ്പിലെത്തണമെങ്കില്‍ 72 മണിക്കൂര്‍ മുമ്പ് ടെസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിബന്ധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി