രാജ്യാന്തരം

വസ്ത്രങ്ങളും ചെരിപ്പും ഫോണും എല്ലാം ഒരൊറ്റ നിറം; ജയിലില്‍ കൊണ്ടിട്ടിട്ടും മാറ്റാത്ത ശീലം! ഇതാ ഒരു 'മഞ്ഞ മനുഷ്യന്‍'

സമകാലിക മലയാളം ഡെസ്ക്



സ്ത്രങ്ങള്‍ മഞ്ഞ, തൊപ്പി, ചെരുപ്പ്, ടൈ, ചായക്കപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും മഞ്ഞ. ഇങ്ങനെയും മനുഷ്യരോ! അതേ ഇങ്ങനെയും മനുഷ്യരുണ്ട്. സിറിയയിലെ ആലപ്പോയിലാണ് ഈ 'മഞ്ഞ മനുഷ്യന്‍'  ഉള്ളത്. 

അബു സക്കേര്‍ എന്നാണ് ഈ എഴുപത്തിയഞ്ചുകാരന്റെ പേര്. ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയിലെ തെരുവുകളില്‍ ഇയാള്‍ മഞ്ഞ വേഷമണിഞ്ഞ് നടക്കുന്നു. സന്തോഷം തരുന്ന നിറമായതിനാലാണ് ഈ നിറത്തിന് ഇത്രയും പ്രാധാന്യം നല്‍കുന്നത് എന്നാണ് അബുവിന്റെ വിശദീകരണം. 

എല്ലാവരുടെയും ഇഷ്ടതാരമാണെങ്കിലും ചിലരുടെയെങ്കിലും അപ്രീതിക്കും കാരണമായിട്ടുണ്ട് ഇദ്ദേഹം. 2012 ല്‍ വിമതര്‍ നഗരം പിടിച്ചെടുത്തപ്പോള്‍ അബു സക്കോര്‍ തടങ്കലിലായി. ഇനി മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ നിന്നും ആര്‍ക്കും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും മഞ്ഞയില്‍ തന്നെ തുടരാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും പറയുന്നു അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി