രാജ്യാന്തരം

മനുഷ്യക്കുഞ്ഞിന്റെ വലിപ്പമുള്ള തവള; അമ്പരന്ന് സോഷ്യല്‍ലോകം- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

നുഷ്യക്കുഞ്ഞിന്റെ വലിപ്പമുള്ള തവളയെ കണ്ട് പകച്ചുനിന്ന് ഒരു ഗ്രാമം. സോളമന്‍ ദ്വീപുകളിലെ ഒരു ഗ്രാമത്തിലാണ് കൂറ്റന്‍ തവളയെ കണ്ടെത്തിയത്. ഒരു തവളയെ പിടിച്ചുനില്‍ക്കുന്ന കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലാണ്.

ഏപ്രിലില്‍ കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെയാണ് കൂറ്റന്‍ തവള നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജിമ്മി ഹ്യൂഗോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്.ബുഷ് ചിക്കന്‍ എന്ന പേരില്‍ സോളമന്‍ ദ്വീപുകളില്‍ കണ്ടുവരുന്ന തവള വര്‍ഗത്തില്‍പ്പെട്ടതാണിതെന്ന് ജിമ്മി ഹ്യൂഗോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രം കണ്ട് നിരവധിപ്പേരാണ് ആശ്ചര്യം പ്രകടിപ്പിച്ചത്. സോളമന്‍ ദ്വീപുകളില്‍ ബുഷ് ചിക്കന്‍ എന്ന പേരിലുള്ള തവളകള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ മാംസത്തിനായി വേട്ടയാടുന്നത് പതിവാണ്. ഇതിന്റെ മാംസത്തിന് വലിയ വിലയാണ് വിപണിയില്‍. ചിക്കനേക്കാള്‍ കൂടുതല്‍ സ്വാദുള്ളതാണ് ബുഷ് ചിക്കന്‍ എന്നാണ് ജിമ്മി ഹ്യൂഗോയുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്